എരുമേലി: പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 22 കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. അസ്വാഭാവികമായി കോഴികൾ കൂട്ടത്തോടെ ചാവുകയാണെങ്കിൽ അടിയന്തിരമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഫാമുകൾക്ക് നോട്ടീസ് നൽകി. തുടർദിവസങ്ങളിലും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത് സദാശിവൻ, കെ.എസ് പ്രശാന്ത്, കെ. ജിതിൻ, ഗോപകുമാർ, ആഷ്‌ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
