BJP delivered fake votes
kerala news News Politics

ആലത്തൂരിൽനിന്ന് ബി.ജെ.പി. കള്ളവോട്ട് എത്തിച്ചു; തൃശൂരിൽ ഗുരുതര ആരോപണം ഉന്നയിച്ച് എൽ ഡി എഫ് 

കൊച്ചി: ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബി.ജെ.പി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് എൽ.ഡി.എഫിന്റെ ആരോപണം. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബി.ജെ.പി. വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലധികം പേർ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സി.പി.ഐ. നേതാവും വി.എസ്. സുനിൽകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റുമായ കെ.പി. രാജേന്ദ്രൻ ആരോപണം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *