കൊച്ചി – ബി ജെ പി യുടെ 44-ാമത് സ്ഥാപകദിനം ദേശവ്യാപകമായി ആഘോഷിച്ചു.
ബൂത്ത് അടിസ്ഥാനത്തിൽ പതാക ഉയർത്തിയും മധുര പലഹാര വിതരണം നടത്തിയുമാണ് പ്രവർത്തകർ ആഘോഷിച്ചത്.
എറണാകുളം ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു പതാക ഉയർത്തി.
ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ ജന. സെക്രട്ടറി എസ്. സജി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.എ. സജീവൻ, എൻ.പി. സുധീപ്, മണ്ഡലം കൺവീനർ ശശികുമാരമേനോൻ എന്നിവർ നേതൃത്വം നൽകി.
