കൊച്ചി – ബിജെപി എറണാകുളം ലോകസഭാ നേതൃയോഗം എറണാകുളം വൈ എം സി. എ ഹാളിൽ നടന്നു.
മണ്ഡലം ജനറൽ സെക്രട്ടറിമാർ ഉപരി കാര്യകർത്താക്കൾ പങ്കെടുത്ത നേതൃയോഗത്തിൽ ബി ജെപി സംസ്ഥാന സംഘടന ജന. സെക്രട്ടറി കെ. സുഭാഷ് മാർഗ്ഗനിർദ്ദേശം നൽകി.
ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ലോകസഭ മണ്ഡലം ഇൻ ചാർജും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി
സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, സംസ്ഥാന സമിതിയംഗം എൻ.പി. ശങ്കരൻകുട്ടി, മേഖല സംഘടന ജന. സെകട്ടറി എൽ പദ്മകുമാർ എന്നിവർ പ്രസംഗിച്ചു.