Chief Minister Pinarayi Vijayan
News Politics

ബിജെപി ആകാവുന്ന ശ്രമമെല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല; പിണറായി വിജയൻ 

തിരുവനന്തപുരം: ബിജെപിയേയും കോണ്‍ഗ്രസിനേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. തനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം. അതിന് കോട്ടം വരുത്തുന്ന കാര്യങ്ങൾ നടന്നപ്പോൾ കേരളതിലെ ജനങ്ങൾ ഉത്കണ്0 പ്രകടിപ്പിച്ചു.

ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ് ഇപ്പോഴുള്ളത്. ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം വന്നിരിക്കുന്നു. അമേരിക്കയുo ജർമ്മനിയും ഇതിനോടകം ചോദിച്ചു കഴിഞ്ഞു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് രാജ്യത്ത് വന്നിരിക്കുന്നത്.

എല്ലാവർക്കും തുല്യ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് സംഭവിക്കുന്നു. ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ നാം കടന്നുപോകുന്നത്. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ വിജയിക്കാൻ കഴിയാൻ. മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും പിണറായി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *