അങ്കമാലി: രാജ്യത്ത് ഇത്രയും അനുകൂല്യങ്ങൾ കുറഞ്ഞ കാലം കൊണ്ട് നേരിട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ. പ്രധാനമന്ത്രി കിസാൻ നിധി, സൗജന്യ റേഷൻ, ഇൻഷൂറൻസ്, വ്യവസായ മേഖല, കുടിവെള്ളം, പാചക വാതകം, റോഡ്, റെയ്യിൽവേ, എയർ പോർട്ടുകൾ, വിദ്യാഭ്യാസ മേഖല തുടങ്ങി എല്ലാ മേഖലയിലും മോദി ശ്പർശനം എത്തിയിട്ടുണ്ടെന്ന് എൻ ഡി എ ചാലക്കുടി പാർലമെൻ്റ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എ എൻ ആർ പറഞ്ഞു.
എൻ ഡി എ ചാലക്കുടി പാർലമെൻറ് മണ്ഡലം കൺവീനർ വി കെ ഭസിത് കുമാർ അദ്ധ്യക്ഷനായി, സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ, ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ, എൻ കെ സി സംസ്ഥാന ജനറൽ സെക്രട്ടറിസുധീഷ് നായർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, കെ കെ സി ജില്ലാ പ്രസിഡൻ്റ് സുജീന്ദ്രൻ, എസ് ജെ ഡി ജില്ലാ പ്രസിഡൻ്റ് ജോഷി കെ തോമസ്, എൽജെപി ജില്ലാ സെക്രട്ടറി അജിത്ത്, ബി ഡി ജെ എസ്സ് ജില്ലാ അദ്ധ്യക്ഷൻ ശ്രീകുമാർ തട്ടാരത്ത്, അത്യുല്ലാലോഷ്, അഗസ്റ്റ്യൻ കോലംഞ്ചേരി, ഗോപി എം എൻ, എം എബ്രഹ്മരാജ്, ബിജു പുരുഷോത്തമൻ, കെ പി ജോർജ്, ജോസഫ് പടമാടൻ, വി എൻ വിജയൻ, പി എസ് അനിൽകുമാർ, കെ എസ് സുരേഷ്, അഗസ്റ്റ്യൻ കോലഞ്ചേരി, സേതുരാജ് ദേശം, എൻ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.സ്ഥാനാർത്ഥിയെ എൻ ഡി എ നേതാക്കൾ സ്വീകരിച്ചു.
