ന്യൂഡല്‍ഹി: മാര്‍ച്ച് രണ്ടാംവാരത്തോടെ രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണുപാര്‍ട്ടികളും മുന്നണികളും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തയാഴ്ച മുതല്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.
