Jesna disappearance case
kerala news

 ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സിൽ സി​.ബി​.ഐ. റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്ന പി​താ​വി​ന്‍റെ ഹ​ർ​ജി ഇ​ന്ന് കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : ഇന്ന് സി​.ബി​.ഐ. ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ പി​താ​വ് ജ​യിം​സ് സ​മ​ർ​പ്പി​ച്ച ത​ട​സ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കും. ഹർജി പരിഗണിക്കുന്നത് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ്. 

സി​.ബി.​ഐ. ഇ​ന്ന് കോ​ട​തി​യി​ൽ ഹർജിയിൽ വി​ശ​ദീ​ക​ര​ണം ന​ൽ​കും.  സി​.ബി​.ഐ​യു​ടെ വാ​ദ​മാ​ണ് ഇ​ന്ന് കേ​ൾ​ക്കു​ക. 

കേസ് അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ. തീരുമാനിക്കുന്നത് ആ​റു​വ​ർ​ഷം അ​ന്വേ​ഷി​ച്ചി​ട്ടും ജെ​സ്‌​ന​യെ കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ക്കാ​ത്തതിനാലാണ്. 

Leave a Reply

Your email address will not be published. Required fields are marked *