kerala news Local news Politics

ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി –
വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.
പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.
ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ
” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും
” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.
രാവിലെ ഏഴു മണിയോടെ അദ്ദേഹം മുനമ്പം ഹോളി ഫാമിലി ചർച്ചിൽ എത്തി
വികാരി ഫാദർ ജോൺസനുമായി സൗഹൃദം പങ്കു വെച്ചു. മുനമ്പം വ്യാസ വംശോദ്ധാരണി സഭ ഓഫീസ് സന്ദർശിച്ച അദ്ദേഹത്തെ . പ്രസിഡൻ്റ് സുനിൽകുമാർ സെക്രട്ടറി പ്രകാശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നരേന്ദ്രമോദി സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് അവരോട് സംസാരിച്ചു.
അവിടെ നിന്നും മുനമ്പം എസ്.എൻ ഡി.പി ശാഖ ഓഫീസ് സന്ദർശനം നടത്തിയ അദ്ദേഹത്തെ ശാഖ പ്രസിഡൻ്റ് മുരുകനും സഹപ്രവർത്തകരും ചേർന്ന് ഹൃദ്യമായ സ്വീ സ്വീകരണം നൽകി.
തുടർന്ന് മുനമ്പം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അരയ മഹാസഭ ഓഫീസും സന്ദർശിച്ചു.
പള്ളിപ്പുറം മഞ്ഞ് മാത ബസ് ലിക്കയിൽ സന്ദർശനം നടത്തിയ അദ്ദേഹം വികാരി ഫാദർ ആൻ്റണി കുരിശുങ്കലുമായി സൗഹൃദം പങ്ക് വെച്ചു.
നെടിയാറ ശ്രീമുരുക ക്ഷേത്രം,
ചെറായി തിരുമനാം കുന്ന് സമുദായചന്ദ്രിക സഭ ഓഫീസ് എന്നിവയും സന്ദർശിച്ചു.
സഭ പ്രസിഡൻ്റ് പി.കെ ഭാസി, സെക്രട്ടറി ടി.കെ ഉണ്ണികൃഷ്ണൻ ട്രഷറർ എൻ.ജെ ഗിരീഷ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് അയ്യമ്പിള്ളി പഴമ്പിള്ളി ശ്രീഭദ്രകാളി ക്ഷേത്ര മഹോത്സവത്തിൽ പങ്കെടുത്തു.
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ശ്രീ വേണുഗോപാലസ്വാമി ക്ഷേത്ര ദർശനം നടത്തി.
എടവനക്കാട് റിട്ടയേർഡ് ജഡ്ജ് എം.ടി ബാലനെ വസതിയിൽ സന്ദർശിച്ചു. എടവനക്കാട് കൂട്ടുങ്ങൽച്ചിറ
അംബികാദേവീ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തു. എടവനക്കാട് സെൻ്റ് അംബ്രോസ് ചർച്ച് .അണിയിൽ കടൽപ്പുറത്ത് അണിയിൽ അരയ മഹാസഭ ഓഫീസ് എന്നിവയും സന്ദർശിച്ചു.
തുടർന്ന് പറവൂരിൽ ശ്രീമൂലം ക്ലണ്ടിൽ അമൃതശ്രീ കുടുംബട്രസ്റ്റ് പറവൂർ മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുത്തു കൊണ്ട് മാതാ അമൃതാന്ദമയീദേവീ നിശ്ശബ്ദമായി നടത്തുന്ന സാമൂഹ്യ വിപ്ളവത്തെയും സ്ത്രീശാക്തീകരത്തെയും കുറിച്ച് സംസാരിച്ചു.
എളങ്കുളം. ഭഗവതീ ക്ഷേത്രം സന്ദർശിച്ചു.
ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രസാദ ഊട്ടിനായി എത്തിയ ഭക്തജനങ്ങളെ അഭിവാദ്യം ചെയ്തു എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചു.
നേരെ തൃപ്പുണിത്തുറ മണ്ഡലത്തിലെ എരൂർക്ക്.
അവിടെ അന്തരിച്ച മുൻ നഗരസഭ കൗൺസിലറും മുതിർന്ന ആർ.എസ്. എസ്. കാര്യകർത്താവ് കെ.ആർ. പുരുഷോത്തമന്റെ സഹധർമ്മിണി രാധാ പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ അന്ത്യമോപചാരം അർപ്പിച്ചു.
വൈകീട്ട് തൃക്കാക്കര മണ്ഡലത്തിലായിരുന്നു വാഹന പര്യടനം.
ചളിക്കവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വെണ്ണല, ആലിൻചുവട്, ചെമ്പുമുക്ക്, പാലച്ചുവട്, തുതിയൂർ, ഇടച്ചിറ, അത്താണി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് | മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *