കോഴിക്കോട് ജനറൽ ആശുപത്രിയിൽ (ബീച്ച് ആശുപത്രി) മാർച്ച് 22ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കോർബിവാക്സ് വാക്സിനാണ് നൽകുക. കൊവിനിൽ (Co-WIN ) ലഭ്യമായ രേഖകൾ പ്രകാരം,18 വയസോ അതിൽ കൂടുതലോ പ്രായമുള്ളതും പൂർണ്ണമായി വാക്സിനേഷൻ എടുത്തതും (രണ്ട് ഡോസുകൾ സ്വീകരിച്ചവർ) രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസം (26 ആഴ്ചകൾ) പൂർത്തിയാക്കിയവരുമായവർക്ക് മുൻകരുതൽ ഡോസ് എടുക്കാവുന്നതാണ്.
കോവിഷീൽഡോ കോവാക്‌സിനോ ആദ്യ രണ്ട് ഡോസുകളായി സ്വീകരിച്ചവർക്കും കോർബിവാക്സ് മുൻകരുതൽ ഡോസ് എടുക്കാൻ സാധിക്കും. വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov.in എന്ന പോർട്ടൽ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്.