കയ്യടി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’. ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി. തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ചിരിയുത്സവം തന്നെയായിരുന്നു പ്രേമലുവെന്ന് അദ്ദേഹം പറഞ്ഞു.
ആദിയാണ് ചിത്രത്തിലെ തൻ്റെ ഇഷ്ടകഥാപാത്രം എന്ന് പറഞ്ഞ സംവിധായകൻ ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിൻ്റെ വിതരണം ഏറ്റെടുത്ത മകൻ കാർത്തികേയയെ അഭിനന്ദിക്കാനും മറന്നില്ല.
ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും ചേര്‍ന്നാണ്.