തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. സമരം നടത്തുന്ന ജീവനക്കാരുമായി മിൽമ മേഖലാ യൂണിയന് ചെയർപേഴ്സൺ മണി വിശ്വനാഥൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം ഇന്ന് ബോര്‍ഡ് കൂടി തീരുമാനിക്കും. ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്.