kerala news Local news Politics

നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.

കൊച്ചി – എറണാകുളം നഗരത്തിന്റെ ഹൃദയഭൂമിയിലായിരുന്നു ഇന്നലെ ഉച്ചവരെ എൻ.ഡി. എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ.
കലൂർ, വടുതല, തേവര എന്നിവിടങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുക തന്നെയായിരുന്നു പ്രധാനം.
കേന്ദ്ര സർക്കാർ കൊച്ചി സ്മാർട്ട് മിഷൻ, അമൃത് പദ്ധതി തുടങ്ങിയവയിലൂടെ നഗര വികസനത്തിനും ഡ്രയിനേജിനുമൊക്കെയായി കോടിക്കണക്കിനു . രൂപ നൽകിയിട്ടും നഗരത്തിന്റെ ദയനീയാവസ്ഥയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.
ഒരു വേനൽ മഴയ്ക്കു പോലും നഗരം വെള്ളത്തിനടിയിലാകുംമാലിന്യനിർമ്മാർജ്ജനം, കൊതുക് ശല്യം.. ഇങ്ങനെ നഗരം അനുഭവിക്കുന്ന ഓരോന്നും അവർ സ്ഥാനാർത്ഥിക്കു മുന്നിൽ വ്യക്തമാക്കി.
കേന്ദ്ര പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും കൊച്ചി നഗരത്തെ രാജ്യത്തെ മുൻനിര നഗരമാക്കി മാറ്റിയെടുക്കാൻ പരിശ്രമിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്..
രാവിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലേക്കായിരുന്നു ആദ്യയാത്ര. അവിടെ മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല നടക്കുന്നു. ഭക്തജനങ്ങളെ ഒരോരുത്തരായി അഭിവാദ്യം ചെയ്തു.
വെടിക്കെട്ട് നടത്തുന്നതിന് അനുമതി ലഭിക്കാത്തത് ഉത്സവത്തിന്റെ ശോഭ കെടുത്തി എന്നതായിരുന്നു പ്രധാന പരാതി.
ക്ഷേത്രഭാരവാഹികളെ സന്ദർശിച്ച ശേഷം എറണാകുളത്തിനു തിരിച്ചു. അവിടെ കലൂരിലെ പ്രസിദ്ധമായ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. അവിടെ നിന്നും ജി.സി.ഡി.എ കോളനിയിലും, അംബേദ്കർ നഗറിലും വീടുകൾ സമ്പർക്കം ചെയ്തു. പിന്നെ .വടുതല ഡോൺ ബോസ്കോ ചർച്ച്,
വടുതല പള്ളിക്കാവ് ക്ഷേത്രം,.
പച്ചാളം ചാത്യത്ത് ചർച്ച് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വികാരി ഫാദർ പോൾസൺ കുറ്റിയത്തുമായി സൗഹൃദസംഭാഷണം നടത്തി. പള്ളിയിലെത്തിയവരോട് വോട്ട് അഭ്യർത്ഥനയും നടത്തി. തേവര മട്ടമ്മേൽ എസ്. എൻ ഡി. പി.ശാഖയുടെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. തേവര സേക്രട്ട ഹാർട്ട് മൊണസ്ട്രറി. എന്നിവിടങ്ങളും സന്ദർശിച്ചു.
തേവര സേക്രട്ട്.ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ഓസ്റ്റിൻ, ഫാദർ ടോമി പാലാട്ടി, ഫാദർ ചെറിയാൻ കുനിയന്തോടത്ത് എന്നിവരുമായി സൗഹൃദം പങ്കു വച്ചു. പച്ചാളം ഷൺമുഖവിലാസം സഭ കുടുംബ സംഗമത്തിൽ പങ്കെടുത്തു. വടുതല ജെട്ടി റോഡ് പള്ളിക്കാവ് ക്ഷേത്രം,
.വടുതല വിശുദ്ധ സെബാസ്ത്യാനോസിൻ്റെ ഊട്ട് സദ്യ കേന്ദ്രം സന്ദർശിച്ച ശേഷം വൈകീട്ട് തൃപ്പൂണിത്തുറയിലേക്ക്.
വാഹനത്തിലുള്ള സ്ഥാനാർത്ഥിയുടെ പര്യടനം കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ചു.
പുതിയകാവ്, ഉദയം പേരൂർ, പൂത്തോട്ട തിരിച്ച് ശ്രീനിവാസൻ കോവിൽ, പനക്കൽ ക്ഷേത്രം, വടക്കെക്കോട് വഴി എരൂർക്കും അവിടെ നിന്നു തിരിച്ച് ചക്കംകുളങ്ങര വഴി സ്റ്റാച്യു ജംഗ്ഷനിൽ സമാപനവും..

Leave a Reply

Your email address will not be published. Required fields are marked *