കൊച്ചി – പള്ളുരുത്തി സ്വദേശി ആന്റണിക്ക് താമരക്കൃഷി ഒരു ഹോബിയാണ്.
വിരിയുന്ന പൂക്കൾ അമ്പലങ്ങളിൽ സമർപ്പിക്കും.
കണ്ണങ്ങാട്ട് ദേവിക്ക് സമർപ്പിക്കാനാണ് അദ്ദേഹം താമരപ്പുവുമായി ക്ഷേത്രത്തിലെത്തിയത്. നിയോഗം പോലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. രാധാകൃഷ്ണനും അമ്പലത്തിലെത്തിയത്. താമര ചിഹ്നത്തിൽ മത്സരിക്കുന്ന ഡോ. രാധാകൃഷ്ണൻ താമര പൂവ് ദേവിക്ക് സമർപ്പിക്കണം എന്ന ആന്റണിയുടെ ആവശ്യം സന്തോഷ ത്തോടെ അംഗീകരിച്ച അദ്ദേഹം ആന്റണി നൽകി പൂവ് ദേവി സമക്ഷത്തിൽ സമർപ്പിച്ചു വണങ്ങി.
ദേവാലയങ്ങളിലും സാമുദായിക സംഘടനകളുടെ ഓഫീസുകളിലും കൂടിയുള്ള ഓരോട്ട പ്രദക്ഷിണമായിരുന്നു ഡോ. രാധാകൃഷ്ണന്റെ പ്രധാന പരിപാടി.
രാവിലെ തന്നെ കണ്ണങ്ങാട്ട് ദേവി ക്ഷേത്രം, കോണം ശ്രീമുരുകാത്ഭുത ശിവക്ഷേത്രം, ശ്രീകൃഷ്ണ ധർമ്മ പരിപാലന യോഗം, ഇടക്കൊച്ചി ജ്ഞാനോദയസഭ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശിച്ചു. എല്ലായിടത്തും ഹൃദ്യമായ സ്വകരണം ഒരുക്കിയിരുന്നു.
പള്ളുരുത്തി കച്ചേരിപ്പടിയിലുള്ള സെന്റ്. അഗസ്റ്റിൻസ് കോൺവെന്റിലെത്തിയ അദ്ദേഹത്തെ സിസ്റ്റർ ക്രിസ്റ്റീനയും കൂട്ടരും പൂക്കൾ നൽകി സ്വീകരിച്ചു.
രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മോദിയുടെ സ്വീകാര്യത പതിന്മടങ്ങ് വർധിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ഇത്തവണ മോദിക്ക് വോട്ടുനൽകണമെന്നും അദ്ദേഹം അദുർത്ഥിച്ചു.
അവിടെ നിന്നും കുമ്പളത്തേക്ക്..
പ്രധാന വ്യക്തികളെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം.
കുമ്പളം സദാനന്ദൻ മാസ്റ്റർ (സ്കൂൾ അധ്യാപകൻ),
സദൻ മാസ്റ്റർ ( ധീവരസഭ യോഗം പ്രസിഡണ്ട് ). പ്രൊഫ. മോഹൻദാസ് | റിട്ട. കോളേജ് പ്രിൻസിപ്പാൾ),
വേണു ( ആർ. ഇ. സി )
ഡോ. മധുസൂദനക്കുറുപ്പ് ( റിട്ട. വൈസ് ചാൻസലർ, കുഫോസ്, കലാലയ വിദ്യാഭ്യാസ കാലത്തെ സഹപാഠിയായിരുന്ന പ്രൊഫ. ഗോപിനാഥ്എന്നിവരെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ വികസന സ്വപനങ്ങളെ കുറിച്ച് സംസാരിച്ചു.
പനങ്ങാട് ഗണേശാനന്ദ സഭ, നെട്ടൂർ വിജ്ഞാനോദയം ധീവര സഭ, നെട്ടൂർ കോൺവെന്റ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മരട്ടിലെത്തി.
മരട് കോൺവെന്റ്, കൊട്ടാരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശിച്ചു. ഇടയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കൊച്ചി മണ്ഡലം ജന. സെക്രട്ടറി നിവിൻ ഹ്യൂബർട്ടിന്റെ വസതിയിൽ എത്തി അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിൽ അന്ത്യമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം കലൂരിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപ്പത്രം സംഘടിപ്പിച്ച സ്ഥാനാർത്ഥി മുഖാമുഖത്തിൽ പങ്കെടുത്ത് മോദി ഗ്യാരണ്ടിയെ കുറിച്ചും സംസ്ഥാനത്ത് ഉണ്ടാക്കുവാൻ പോകുന്ന സ്വാധീനത്തെക്കുറിച്ചും സംസാരിച്ചു.
വൈകീട്ട് മുനമ്പത്ത് ഭൂ സരംക്ഷണ സമിതിയുടെ യോഗം.
പതിവു പോലെ ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രചരണ പരിപാടി അവസാനിക്കുമ്പോൾ രാത്രിയായി.. പിന്നെ വീട്ടിലേക്ക്