driving test
kerala news

പൂർണ്ണമായും പുനഃരാരംഭിച്ച് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ: സമരത്തിന് അവസാനം 

തി​രു​വ​ന​ന്ത​പു​രം: പൂർണ്ണമായും പുനഃരാരംഭിച്ച് ​സംസ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ. നടപടിയുണ്ടായത് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ള്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​വ​ന്ന സ​മ​രം ഒത്തുതീർപ്പായതോടയാണ്. ​മന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാണ് സമരം ഒത്തുതീർപ്പായത്. യൂ​ണി​യ​നു​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം ഗ​താ​ഗ​ത​വ​കു​പ്പ് ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കി​യ 4/2024 എ​ന്ന സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. എന്നാൽ, മന്ത്രി ഉറപ്പുനൽകിയത് സർക്കുലർ പിൻവലിക്കുന്നതിന് പകരമായി യൂ​ണി​യ​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ​ർ​ക്കു​ല​റി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്നാണ്. യൂണിയനുകൾ ഈ നിലപാടിനെ സ്വീകരിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *