കവരത്തി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. അർധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Related Articles
ബിജെപി ലോകസഭ മണ്ഡലം യോഗം..
Posted on Author admin
ബിജെപി എറണാകുളം ലോകസഭാ നേതൃയോഗം എറണാകുളം വൈ എം സി. എ ഹാളിൽ നടന്നു.
ഇലക്ട്രൽ ബോണ്ട് കേസ്; സിപിഐഎം നല്കിയ ഹർജി ഇന്ന് പരിഗണിക്കും
Posted on Author admin
തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ്ബിഐക്കെതിരെ സിപിഐഎം നല്കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ലക്ഷദ്വീപ് നാളെ ബൂത്തിലേക്ക്
Posted on Author Web Editor
കൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരസാധ്യത തീരെയില്ല.മത്സരം കോൺഗ്രസ്, എൻ.സി.പി (എസ്) പാർട്ടികൾ തമ്മിലാണെന്നതാണ് അവസാനവട്ട വിശകലനത്തിലും വ്യക്തമാകുന്നത്. രാഷ്ട്രീയപാർട്ടികളുടെ റാലികളോടെയാണ് ദ്വീപുകളിൽ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിച്ചത്.