തൃശൂര്‍: ഇ.ഡി. സി.പി.എമ്മിനെതിരെ കരുവന്നൂരിൽ നീക്കം നടത്തുകയാണെന്ന് സി.പി.എം. നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ കണ്ണന് പറഞ്ഞത് ഇ.ഡി. രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ്. ഇ.ഡിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അറസ്റ്റ് ഉണ്ടായാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ പിടിച്ചുകൊണ്ടുപോയിട്ട് എത്ര ദിവസമായെന്ന് ചോദിച്ച എം.കെ. കണ്ണൻ ഏകാധിപത്യ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറഞ്ഞു.
