Bar shooting
Local news

ഇടശ്ശേരി ബാറിലെ വെടിവെപ്പ്: മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ഭായി നസീറിന്റെ സംഘാംഗം

കൊച്ചി: കതൃക്കടവിലെ ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവെപ്പ് കേസില്‍ മുഖ്യ പ്രതി വിനീതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയതായാണ് വിവരം. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് മുഖ്യ പ്രതി വിനീതിനെ പിടികൂടിയാല്‍ മാത്രമേ അറിയാന്‍ സാധിക്കു. ഇതിന് ലൈസന്‍സ് ഉണ്ടോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. അതേസമയം പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. അഞ്ചംഗ സംഘം വാടകയ്‌ക്കെടുത്ത കാര്‍ മൂവാറ്റുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *