summer
kerala news

സംസ്ഥാനത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം: ഉഷ്ണതരംഗ സാധ്യത

സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അടച്ചിടാൻ നിർദ്ദേശം. തീരുമാനമെടുത്തത് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ 11 മണിമുതൽ 3 മണിവരെ സ്‌കൂൾ വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും, പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ ഒഴിവാക്കണമെന്നും തീരുമാനമെടുത്തു. ശരീരത്തിൽ പകൽ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യതാപമേൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോലിസമയം ഇതിനനുസരിച്ച് വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, മറ്റു കാഠിന്യമേറിയ ജോലികൾ ചെയ്യുന്നവർ എന്നിവർ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. 

Leave a Reply

Your email address will not be published. Required fields are marked *