സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 30 ദിവസത്തെ റംസാന് വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ ആഘോഷത്തിലാണ് ഇസ്ലാംമത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കും.കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണയും റംസാൻ വ്രതം വിശ്വാസികള്‍ പൂർത്തിയാക്കിയത്. ആഹ്ലാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുകയാണ്. നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്കി. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.
Related Articles
വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ കെ-കെയറുമായി കള്ളിയത്ത് ഗ്രൂപ്പ്
Posted on Author admin
വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്.
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം: ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച
Posted on Author Web Editor
ഇന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച.
ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുക; കെഎസ്ഇബി
Posted on Author admin
ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ കെഎസ്ഇബി ആഹ്വാനം ചെയ്തു.