തിരുവനന്തപുരം: കേരളത്തിൽ 71.16 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്‍റെ പുതിയ കണക്കുകൾ. അതേസമയം, സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്നും കമീഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ കൂടി ചേർക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിൽ എത്തില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്;
1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94
ആകെ വോട്ടര്‍മാര്‍ -2,77,49,159
ആകെ വോട്ട് ചെയ്തവര്‍ -1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍ -94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ -1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍ -147(40.05%)