തൃശൂർ: ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. നാട്ടാനകളുടെ ക്ഷാമത്തിൽ ഉത്സവ എഴുന്നള്ളിപ്പുകൾ ഇല്ലാതാവുമെന്ന ഉത്സവപ്രേമികളുടെയും സംഘാടകരുടെയും ആശങ്കക്ക് ഇതോടെ അറുതിയായി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാന്‍ കഴിയും. സംസ്ഥാനത്തിനകത്തെ ആന കൈമാറ്റങ്ങൾക്കും നിയമ തടസ്സമില്ല. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ഏത് ആനകളെയും എവിടേക്കും കൈമാറാം.
