കൊച്ചി – എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണന്റെ പാലാരിവട്ടം മണ്ഡലത്തിലെ വാഹന പര്യടനം ആരംഭിച്ചത് പൂണിത്തുറയിലെ ഗാന്ധി സ്ക്വയറിൽ നിന്നുമായിരുന്നു.രാഷ്ട്ര പിതാവിന്റെ പൂർണ്ണകായ പ്രതിമയെ സാക്ഷിയാക്കി ദേശത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും വേണ്ടി നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നടപടികളെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയതായി അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ശക്തിയെയും ഉരുക്കുമുഷ്ടികൊണ്ട് സർക്കാർ നേരിട്ടു. വിദേശത്തും സ്വദേശത്തും രാജ്യത്തിന്റെ അന്തസ്സുയർത്തി.ലോകത്തിൽ ഏത് പ്രതിസന്ധിയുണ്ടായാലും ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി.മണ്ഡലം പ്രസിഡണ്ട് പ്രസ്റ്റി പ്രസന്നൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഡി ജെ എസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ബിജെ പി സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, പദ്മജ എസ്. മേനോൻ, സഹജ ഹരിദാസ് എന്നിവർ പ്രസംഗിച്ചു..ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച വാഹന പര്യടനം പേട്ട ജംഗ്ഷൻ, ചിലവന്നൂർ, കലൂർ – കത്തൃക്കടവ് റോഡിൽ കെട്ടുവള്ളം ജംഗ്ഷൻ,, പള്ളി തൃക്കോവിൽ ക്ഷേത്രം, കാരണക്കോടം ക്ഷേത്രം, പാലാരിവട്ടം ജംഗ്ഷൻ, മാമംഗലം ജംഗ്ഷൻ, അഞ്ചുമന ക്ഷേത്രം, പോണേക്കര അംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ദേവൻ കുളങ്ങരയിൽ സമാപിച്ചു.