പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് ഐസക്ക് എൽ.ഡി.എഫ് ന്റെ തന്നെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എസ്.എം.വൈ.എം. സംഘടന പ്രസ്ഥാവനയിൽ പറയുന്നു.
Related Articles
കോണ്‍ഗ്രസിന്റെ കാര്യം പത്മജ നോക്കേണ്ടായെന്ന് കെ.മുരളീധരന്
കെ.മുരളീധരന് ബി.ജെ.പി. നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി.
ആവേശം വാരിവിതറി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം
കൊച്ചി – എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണന്റെ പാലാരിവട്ടം മണ്ഡലത്തിലെ വാഹന പര്യടനം ആരംഭിച്ചത് പൂണിത്തുറയിലെ ഗാന്ധി സ്ക്വയറിൽ നിന്നുമായിരുന്നു.രാഷ്ട്ര പിതാവിന്റെ പൂർണ്ണകായ പ്രതിമയെ സാക്ഷിയാക്കി ദേശത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും വേണ്ടി നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നടപടികളെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തിയതായി അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ശക്തിയെയും ഉരുക്കുമുഷ്ടികൊണ്ട് സർക്കാർ നേരിട്ടു. Read More…
ക്ഷേമ പെന്ഷന് മാര്‍ച്ച് 15 മുതല്‍; ഒരു ഗഡു വിതരണം ചെയ്യും
ക്ഷേമ പെന്ഷന് വിതരണം ഈ മാസം 15 മുതല്‍ ആരംഭിക്കും.