തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് പവന് 240 രൂപയാണ്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6725 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 6,725 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 7,336 രൂപയുമാണ്. 2024 ഏപ്രിൽ ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് സ്വർണ്ണവിലകളും രേഖപ്പെടുത്തിയ മാസം. ഇന്ന് വില കുറയാന്‍ കാരണം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ്. കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത് രാജ്യാന്തര വിപണിയിലെ വില കയറ്റമാണ്.
