Aadujeevitham movie
Entertainment kerala news News

മലയാളത്തിലെ ഏറ്റവും വേ​ഗമേറിയ 100 കോടി കളക്ഷൻ; പുത്തൻ റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

ആ​ഗോളകളക്ഷനിൽ അതിവേഗത്തിൽ 100 കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങിയ ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ്ചിത്രം 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്.  ആടുജീവിതത്തിന്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേ​ഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *