ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ പരുക്കേറ്റ് ഒരു ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒൻപതുപേരെ കാണാനില്ല. എൻഡിആർഎഫ് സംഘമടക്കം ഫാക്ടറിയിൽ തിരച്ചിൽ നടത്തുകയാണ്. ഇന്നലെ ഉച്ചയോടെയാണ് പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.
