പത്തനംതിട്ട: കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് റാന്നിയിൽ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പ്രതി ആകാശ് ചിന്നമ്മയെ കുത്തിയത് മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണെന്ന് പോലീസ് പറഞ്ഞു. പ്രതി പോലീസിന് നല്കിയ മൊഴി കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. പ്രതി ചിന്നമ്മയെ കണ്ടത് സ്കൂട്ടറിൽ പോകവേ വഴിയരികിലാണ്. തുടർന്ന് റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയ ഇയാൾ വീട്ടിൽ കയറി കുത്തിവയ്പ്പ് നടത്തുകയായിരുന്നു. അറസ്റ്റിലായത് റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്ത പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ്. ചിന്നമ്മ പ്രതിയെ തിരിച്ചറിഞ്ഞു.
