ഗോ ബ്ലൂ - ക്യാമ്പയിൻ
Local news

ഗോ ബ്ലൂ – ക്യാമ്പയിൻ : പ്രത്യേകം കവറുകളിൽ ആന്റിബയോട്ടിക്ക്‌ മരുന്നുകൾ വിതരണം ചെയ്യും

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ലോകരോഗ്യ സംഘടനയുടെ ഗോ ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്. ക്യാമ്പയിനിനോടബന്ധിച്ച് ആന്റിബയോട്ടിക്‌ പ്രതിരോധം തടയുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആന്റിബയോട്ടിക്‌ മരുന്നുകൾ വിതരണം ചെയ്യാൻ ബോധവത്കരണ നിർദ്ദേശങ്ങൾ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ നീല നിറമുള്ള കവർ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന. നിർദ്ദേശിച്ചു.

എരൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് സുഭാഷ് ആണ് ആന്റിബയോട്ടിക്‌ മരുന്നുകൾ രോഗികൾക്കു പെട്ടന്ന് തിരിച്ചറിയുന്നതിന് പ്രത്യേകം കളർ കോഡുള്ള കവർ വേണമെന്ന ആശയം അവതരിപ്പിച്ചത്. ആന്റിമൈക്രോബിയൽ സംസ്ഥാന നോഡൽ ഓഫീസർ ഡോ. പി എസ് ശിവപ്രസാദ്, ആന്റിമൈക്രോബിയൽ വർക്കിംഗ്‌ കമ്മിറ്റി കൺവീനർ ഡോ.ആർ.അരവിന്ദ് , എരൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് എൻ എസ്സ് സുഭാഷ്എന്നിവർ ചേർന്നാണ് വിതരണത്തിനുള്ള നീല നിറത്തിലുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മരുന്ന് കവർ തയ്യാറാക്കിയത്.
ഇത്തരം കളർ കോഡിലുള്ള കവറിലൂടെ ആന്റിബയോട്ടിക്‌ വിതരണം ചെയ്താൽ രോഗികൾക്ക് ആന്റിബയോട്ടിക് മരുന്ന് പെട്ടന്ന് തിരിച്ചറിയാനും അതിലൂടെ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗം തടയുവാനും സാധിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുo.

Leave a Reply

Your email address will not be published. Required fields are marked *