പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുൻകൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്‍മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്‍ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്.
