kerala news News

റോക്കറ്റ് പോലെ സ്വർണ്ണവില: ഇന്ന് കൂടിയത് പവന് 400 രൂപ  

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേദി​ച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ​ഇന്ന് വർധിച്ചത് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് ഇതോടെ 6,815 രൂ​പയും, പ​വ​ന് 54,520 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച് 5,710 രൂ​പ​യി​ലെ​ത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഇന്ന് രേഖപ്പെടുത്തിയത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല​യാ​ണ്. ഒ​റ്റ​യ​ടി​ക്ക് 720 രൂ​പ വ​ര്‍​ധി​ച്ച് ചൊ​വ്വാ​ഴ്ച 54,360 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി സ്വർണ്ണവില 50,000 ക​ട​ന്ന​ത് ക​ഴി​ഞ്ഞ മാ​സം 29നായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *