കൊച്ചി: ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഒരു ഗ്രാമിന്റെ വില 6765 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. ഇതുനു പിന്നാലെയായി ഇടിവ് രേഖപ്പെടുത്തിയത്.
