HC lawyer's fake LLB
kerala news

 ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍റേ​ത് വ്യാ​ജ എ​ൽ​എ​ൽ​ബി; ന​ട​പ​ടി​യെ​ടു​ത്ത് ബാ​ർ കൗ​ൺ​സി​ൽ

കൊ​ച്ചി: വ്യാ​ജ എ​ൽ​എ​ൽ​ബി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത ആ​ൾ​ക്കെ​തി​രെ ന​ട​പ​ടി. കേ​ര​ളാ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ തി​രു​വ​ന​ന്ത​പു​രം വ‌​ഞ്ചി​യൂ​ർ സ്വ​ദേ​ശി മ​നു ജി ​രാ​ജി​നെ​തി​രെ​യാ​ണ് ബാ​ർ കൗ​ൺ​സി​ൽ ന​ട​പ​ടി സ്വീകരിച്ചത്.

ഇ​യാ​ളു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് ബാ​ർ കൗ​ൺ​സി​ൽ റ​ദ്ദാ​ക്കി. മാ​റാ​നെ​ല്ലൂ​ർ സ്വ​ദേ​ശി സ​ച്ചി​ൻ ഇ​യാ​ൾ​ക്കെ​തി​രെ ബാ​ർ കൗ​ൺ​സി​ലി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ബി​രു​ദം നേ​ടി​യി​ട്ടി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ബാ​ർ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. 2013 ലാ​ണ് ഇ‍​യാ​ൾ വ്യാ​ജ രേ​ഖ ന​ൽ​കി എ​ൻ​റോ​ൾ ചെ​യ്ത​ത്. ബി​ഹാ​റി​ലെ മ​ഗ​ധ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ലാ​ണ് മ​നു വ്യാ​ജ സ‍​ര്‍​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *