Temperature rise in kerala
kerala news

ചൂട് കഠിനം;12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തിങ്കളാഴ്ച വരെ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൊല്ലം,പാലക്കാട് ജില്ലകളിലും, 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും, 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിലും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. താപനില നസാധാരണയെക്കാൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *