temperature rise
National news News

ഉഷ്‌ണതരംഗം: വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് 

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉഷ്‌ണതരംഗ മുന്നറിയിപ്പ്.മഹാരാഷ്‌ട്ര, വടക്കൻ ഗോവ, ആന്ധ്രാപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്. കൂടാതെ മഹാരാഷ്‌ട്രയിലെ താനെ, മുംബൈ, റായ്‌ഗഡ് എന്നീ നഗരങ്ങൾക്ക്, വരാനിരിക്കുന്ന ഉഷ്‌ണതരംഗം സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും താപനില ഉയരും. ഇന്നും 18ാം തിയതിയും ഉഷ്‌ണതരംഗത്തിനുള്ള സാധ്യതയുമുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.പശ്ചിമ ബംഗാളിലും ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലും യെല്ലോ അലർ‌ട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതേസമയം ദേശീയ തലസ്ഥാനത്തും അനുബന്ധ മേഖലകളിലും ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, ഡൽഹിയിലും നോയിഡ,ഗുരുഗ്രാം, ഫരീദാബാദ് , ഗാസിയാബാദ് എന്നിവിടങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *