temperature rise
kerala news

വേ​ന​ൽ​മ​ഴ​യി​ലും തുടർന്ന് കനത്ത ചൂട്: യെല്ലോ അലർട്ട് എട്ടു ജില്ലകളിൽ 

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​മ​ഴ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ല​ഭി​ക്കുന്ന ഈ അവസരത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ് ചൂട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പിച്ചത് എ​ട്ടു ജി​ല്ല​ക​ളി​ലാണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇന്ന് 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താപനില ഉയരാൻ സാധ്യതയുണ്ട്. താപനില സാധാരണയെക്കാൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉയരാനാണ് സാധ്യതയെന്നാണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *