കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ പരിപാടികൾ ഇടക്കൊച്ചിയും പള്ളുരുത്തി സെൻട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്. എം.പിയായിരിക്കെ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ട വഴിത്താരകളിലെല്ലാം ആവേശത്തിരയിളക്കിയാണ് ഹൈബി ഈഡൻ കടന്നുവന്നത്. രാവിലെ ചാത്തമ്മ അറയ്ക്കൽ ജംഗ്‌ഷനിൽ മുൻമന്ത്രി കെ.ബാബു എംഎൽഎ യാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികൾ ആവേശപൂർവം വരവേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഹൈബി ഈഡനെ സ്വീകരിക്കാനെത്തി. പെരുമ്പടപ്പ് ബസ്റ്റാന്റ് പരിസരത്താണ് ഉച്ച വരെയുള്ള സ്‌ഥാനാർഥി പര്യടനം സമാപിച്ചത്. വൈകിട്ട് പള്ളുരുത്തി സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ പരിപാടികൾ ബിന്നിക്കമ്പനി റോഡിൽ നിന്നാണ് ആരംഭിച്ചത്. വ്യാസപുരം കോളനി, തങ്ങൾ നഗർ, നമ്പ്യാപുരം എന്നിവിടങ്ങളിലെല്ലാം വലിയ വരവേൽപ്പാണ് ഹൈബിക്ക് ജനങ്ങൾ നൽകിയത്. പൂക്കളും പച്ചക്കറികളും പഴക്കുലയുമൊക്കെയായി നൂറുകണക്കിനാളുകൾ നാടിൻറെ വികസന നായകനെ സ്വീകരിക്കാനെത്തി. തുടർന്ന് കച്ചേരിപ്പടി മണ്ഡലത്തിൽ കല്ലുച്ചിറയിൽ നിന്നാരംഭിച്ച് പത്തോളം സ്വീകരണങ്ങൾ ഏറ്റുവാങ്ങി വാഹന പര്യടനം കച്ചേരിപ്പടി ജംഗ്‌ഷനിൽ സമാപിച്ചു.
Related Articles
കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്
Posted on Author admin
കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു.
നവ കേരള സദസ്സിലെ നിവേദനം : കോതമംഗലത്ത് 39 പേർക്ക് കൂടി മുൻഗണന കാർഡുകൾ
Posted on Author admin
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം.