kerala news News

സംസ്ഥാനത്ത് പന്ത്രണ്ടുവ​രെ ചൂട് കൂടും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ​സംസ്ഥാ​ന​ത്ത് 12 വ​രെ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് 12 ജി​ല്ല​ക​ളിലാണ്. 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യിലും, 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കൊ​ല്ലം ജി​ല്ല​യിലും, 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, 37ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ  തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളിലും ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, അ​ടു​ത്ത അഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ  മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായതോ നേരിയതോ ആയ മഴയുണ്ടാകുമെന്നും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശക്തമായ കാറ്റുണ്ടായേക്കാമെന്നും മുന്നറിയിപ്പ് ലഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *