സംസ്ഥാനത്ത് മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ്* ജില്ലയിൽ താപനില 36°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ ചൂടിനും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Related Articles
പോക്സോ കേസ് പ്രതിജയിലിൽ തൂങ്ങി മരിച്ചു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ലക്ഷദ്വീപ് നാളെ ബൂത്തിലേക്ക്
കൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരസാധ്യത തീരെയില്ല.മത്സരം കോൺഗ്രസ്, എൻ.സി.പി (എസ്) പാർട്ടികൾ തമ്മിലാണെന്നതാണ് അവസാനവട്ട വിശകലനത്തിലും വ്യക്തമാകുന്നത്. രാഷ്ട്രീയപാർട്ടികളുടെ റാലികളോടെയാണ് ദ്വീപുകളിൽ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിച്ചത്.
വെന്തുരുകുന്ന ചൂടിന് ആശ്വാസമായി മഴ
കടുത്ത ചൂടിന് ആശ്വാസമേകാനായി എത്തുകയാണ് മഴ.