തിരുവനന്തപുരം: വേനൽമഴ പ്രവചനം സംസ്ഥാനത്ത് പലയിടത്തും നടക്കുമ്പോഴും താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ താപനില ഉയരുമെന്നും പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച വരെ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായി. 41 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത് ജില്ലയിലെ ചില പ്രദേശങ്ങളിലാണ്.
