സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരിച്ചു. പുതൂക്കിയ സമയക്രമം ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ്. ഇന്ന് തന്നെ ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും തുടങ്ങും. ഈ മാസം മൂന്ന് വരെ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം നീട്ടിയിട്ടുണ്ടായിരുന്നു. ഇന്നും നാളെയും 11 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നതായിരിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിഗമനം സംസ്ഥാനത്ത് വേനൽമഴ ബുധനാഴ്ചയോടെ സജീവമാകുമെന്നാണ്.
Related Articles
പത്തനംതിട്ട ജില്ലയിലെ രാത്രിയാത്രകള്ക്കുള്ള വിലക്ക് 23 വരെ തുടരും
Posted on Author Web admin
പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്ക്കുള്ള വിലക്ക് 23 വരെ തുടരും.
സംസ്ഥാനത്ത് 10 ജില്ലകളിൽ താപനില മുന്നറിയിപ്പും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയും
Posted on Author Web Editor
ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് നടിക്ക് കൈമാറും
Posted on Author admin
നടിയെ ആക്രമിച്ച കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി