കോതമംഗലം: പട്ടാപകൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. കള്ളാട് ചെങ്ങമനാട് ഏലിയാസിന്റെ ഭാര്യ സാറാമ്മയാണ് മരിച്ചത്. തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മ ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് 1.30നും 3.30നും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ സമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരണത്തിനെത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
