കോഴിക്കോട്: ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കിയ നഴ്സിംഗ് ഓഫീസര്‍ പി.ബി. അനിത പ്രതിഷേധവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍. പ്രതിഷേധിക്കുന്നത് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലാണ്. ഹൈക്കോടതി തൻ്റെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവുമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും ഇതിന് അധികൃതര്‍ അനുവദിച്ചിരുന്നില്ല. കാരണമായി പറഞ്ഞത് ഡി.എം.ഒയുടെ ഉത്തരവ് ഇറങ്ങാതെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു. തുടർന്ന് ഇവർ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇവിടെനിന്ന് മാറ്റുകയായിരുന്നു.
