ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയുടെയും താറാവിന്റെയും മറ്റു വളർത്തു പക്ഷികളുടെയും ഇറച്ചി മുട്ട എന്നിവയുടെ വിൽപ്പന മേയ് എട്ടു വരെ നിരോധിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. Read More…
ഈ മാസം നാലിന് ആരംഭിച്ച ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും.
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് വർധിച്ചത് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 6,815 രൂപയും, പവന് 54,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,710 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ്. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് ചൊവ്വാഴ്ച 54,360 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി Read More…