Entertainment kerala news

ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’; ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത് 

എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ  ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ്ണ മൾബറിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസ് ചെയ്തത്.  ഇന്ത്യയിലെ ആദ്യ Ai തീം സിനിമയായി “മോണിക്ക ഒരു Ai സ്റ്റോറി”യെ ഇന്ത്യൻ സർക്കാരിന്റെ Ai പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു.  സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *