Sports

സണ്‍റസേഴ്‌സിനെതിരെ ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്‍ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. 163 റണ്‍സ് വിജലയക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ഗുജറാത്തിന് വേണ്ടി 36 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 27 പന്തില്‍ 44 റണ്‍സ് നേടിയ മില്ലര്‍, പുറത്താവാതെ നിന്ന മില്ലര്‍ എന്നിവര്‍ തിളങ്ങി.

തുടക്കത്തില്‍ കടന്നാക്രമിച്ച സാഹയും (13 പന്തില്‍ 25 റണ്‍സ്), ശുഭ്മന്‍ ഗില്ലും (28 പന്തില്‍ 36 റണ്‍സ്) ചേര്‍ന്ന് ഗുജറാത്തിന് തകര്‍പ്പന്‍ തുടക്കം നല്‍കി. സാഹയെ പുറത്താക്കി ഷഹബാസ് അഹമ്മദ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിനെ അനായാസം മുന്നോട്ടു നയിച്ചു. ഗില്ലിനെ മടക്കി മാര്‍ക്കണ്ഡെ ഹൈദരാബാദിന് രണ്ടാമത്തെ ബ്രേക്ക് ത്രൂ നല്‍കിയതോടെ ഗുജറാത്തിന്റെ സ്‌കോറിംഗ് വേഗത കുറഞ്ഞു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശനും ഡേവിഡ് മില്ലറും താളം കണ്ടെത്തിയതോടെ റണ്‍സ് അതിവേഗം പിറന്നു. മായങ്ക് മാര്‍ക്കണ്ഡെ എറിഞ്ഞ പതിനാറാം ഓവറില്‍ 24 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

സുദര്‍ശനെ കമ്മിന്‍സ് മടക്കി. മില്ലറുമൊത്ത് മൂന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് സുദര്‍ശന്‍ പുറത്തായത്. 27 പന്തില്‍ 44 റണ്‍സ് നേടി പുറത്താവാതെ നിന്ന മില്ലര്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 162 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്കെല്ലാം തുടക്കം കിട്ടിയെങ്കിലും ആര്‍ക്കും അത് മുതലെടുക്കാനായില്ല. ഗുജറാത്തിനായി മോഹിത് ശര്‍മ്മ 3 വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *