തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ ജില്ലകളിലും കളക്ടർമാരോടും ഡിഎംഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നല്കി.രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നതെന്നും ആരോഗ്യ വകുപ്പിന്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ജില്ലാ കളക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
Related Articles
തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തുമെന്ന് കെ.രാജൻ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കെ രാജൻ പറഞ്ഞു.പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സംഭവിച്ച തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി വരുത്തിവച്ചത്. പൂരം കാണാൻ വന്നവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് Read More…
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്.
കഴിഞ്ഞ അഞ്ച് വർഷവും പിന്തുണയ്ച്ചു. ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും -ചാഴികാടൻ:കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം-പ്രൊഫ. ലോപ്പസ് മാത്യു
കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു സ്വതന്ത്ര Read More…