കൊച്ചി: സംസ്ഥാനത്തിന്റെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു. 1988 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ് ജയന്തി കൃഷ്ണന്‍. ഇതിനു മുമ്പ് ചെന്നൈയിലെ ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.
ചെന്നൈയില്‍ ഡയറക്ട് ടാക്‌സ് റീജിയണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഡല്‍ഹിയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ഫോറിന്‍ ടാക്‌സ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിനിയായ ജയന്തി കൃഷ്ണന്‍ ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.