കൊച്ചി : 2024 ജനുവരിയില്‍ 41.78 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഈ നേട്ടം രാജ്യത്തെ ജിയോ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി വർധിപ്പിച്ചു. ജനുവരിയില്‍ ഭാരതി എയര്‍ടെല്‍ വരിക്കാരുടെ എണ്ണത്തിൽ 7.52 ലക്ഷം വര്‍ധനവുണ്ടാവുകയും വോഡഫോണ്‍ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. ജനുവരിയിൽ ട്രായ് ഡാറ്റ പ്രകാരം 22.15 കോടിയായിരുന്നു വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം. ജിയോ കേരളത്തിൽ കരസ്ഥമാക്കിയത് 88000 ത്തിലധികം പുതിയ വരിക്കാരെയാണ്.
Related Articles
ഫെവിക്ക്വിക്ക്പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കി
Posted on Author admin
പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക് ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി.
സോഷ്യൽ പ്രൊട്ടക്ഷൻ ഇൻ ഇൻഡ്യാസ് ഇക്കോണമി: അൺപാക്കിംഗ് സപ്ലൈ ഡൈനാ മിക്സ്’ പുറത്തിറക്കി
Posted on Author admin
സോഷ്യൽ പ്രൊട്ടക്ഷൻ ഇൻ ഇൻഡ്യാസ് ഇക്കോണമി: അൺപാക്കിംഗ് സപ്ലൈ ഡൈനാ മിക്സ്’ പുറത്തിറക്കി