സമന്വയ കലാസാംസ്കാരിക വേദി
Local news

എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.

ജില്ല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടറും സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റുമായ കെ.ജെ.ജോയ് അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർമാരായ കെ.കെ സുബ്രഹ്മണ്യൻ, പി.എച്ച് ഷൈൻ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

5 വകുപ്പുകൾ സമന്വയിപ്പിച്ച് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകൃതമായതിനു ശേഷം ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഇടയിൽ കലാപരവും സാംസ്കാരികവുമായ ഐക്യവും സൗഹാർദ്ദവും വളർത്തിയെടുക്കുന്നതിനും ജീവനക്കാരുടെ കലാപരവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുവേദി എന്ന നിലയിൽ സമന്വയ കലാസാംസ്കാരിക വേദി വരും നാളുകളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *